Latest News
Loading...

സ്ത്രീകൾ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതണം: പി.കെ. ശ്രീമതി


കോട്ടയം: സ്ത്രീകൾ സ്വന്തം അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന് മുൻ ആരോഗ്യവകുപ്പു മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. കുടുംബശ്രീ സരസ് മേളയോടനുബന്ധിച്ച് 'കുടുംബശ്രീ നാളെ- ഗവേഷണാധിഷ്ഠിത ലിംഗപദവി തുല്യത സമന്വയ സമീപനം' എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. ശ്രീമതി. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകണം. അതിനായി സ്ത്രീകൾ സംഘടിച്ച് ശക്തരാകണം. അനുഭവങ്ങളിലൂടെയും നിരന്തര പരിശീലനങ്ങളിലൂടെയും സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് മുൻപോട്ട് വരുന്നുണ്ട്. 
ഏതു രംഗത്തും പുരുഷനോട് കിടപിടിക്കത്തക്കവിധം നേതൃത്വപാടവും സ്ത്രീകൾക്കുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കുടുംബശ്രീയെ പ്രധാന പഠനവിഷയമായാണ് ലോകമെമ്പാടുമുള്ള ഗവേഷകർ കാണുന്നതെന്ന് മഹാത്മാഗാന്ധി സർവകലാശാല ജെൻഡർ സ്റ്റഡീസ് ഡയറക്ടർ ഡോ. പി.എം. ആരതി പറഞ്ഞു. കേരള സമൂഹത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ കുടുംബശ്രീ സഹായിക്കുമെന്നും 25 വർഷത്തെ കൂട്ടായ സംഘടനാ പ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുത്ത കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി എങ്ങനെ കൂടുതലായി ഉപയോഗിക്കാമെന്ന് കണ്ടെത്തണമെന്നും അവർ പറഞ്ഞു.
സ്ത്രീകളാണെങ്കിൽ വളരെ തുച്ഛമായ വേതനത്തിനോ വേതനമില്ലാതെയോ ജോലികൾ ചെയ്യും എന്ന സമൂഹത്തിന്റെ മനോഭാവത്തിന് മാറ്റം വരണമെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സോഷ്യൽ വർക്ക് അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ ഭരദ്വാജ് പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു അധ്യക്ഷയായി. കേരള സർവലാശാല അസിസ്റ്റന്റ് പ്രൊഫസർ ടിസി മറിയം തോമസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ വി. സിന്ധു, ജൻഡർ ഇൻഡഗ്രേഷൻ ആൻഡ് കരിക്കുലം ഡവലപ്‌മെന്റ് കൺസൾട്ടന്റ് എൻ.ആർ.എൽ.എം. സോയ തോമസ്, ജില്ലാ പ്രോഗ്രാം മാനേജർ ഉഷാദേവി എന്നിവർ പങ്കെടുത്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments