Latest News
Loading...

വെല്‍നസ് സെന്റര്‍ : പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്.

ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ കടുവാമൂഴിയില്‍ പ്രഖ്യാപിച്ച വെല്‍നസ് സെന്റര്‍ മുട്ടംകവലയിലേയ്ക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്. സമരത്തിന്റെ ആദ്യഘട്ടമായി ചെയര്‍പേഴ്‌സണ്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധധര്‍ണ നടത്തി. വെല്‍നസ് സെന്റര്‍ കടുവാമൂഴിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം. ലീഗ് കൗണ്‍സിലര്‍ റിയാസ് പ്ലാമൂട്ടിലും ഭരണസമിതിക്കെതിരെ രംഗത്തുവന്നു. 

കടുവമൂഴിയിലാണ് വെല്‍നസ് സെന്ററുകളില്‍ ഒരെണ്ണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന് കെട്ടിടം ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നത് ബുധനാഴ്ച നഗരസഭാ കൗണ്‍സില്‍ പരിഗണിച്ചിരുന്നു. 2000 സ്‌ക്വയര്‍ഫീറ്റിലധികം വലിപ്പമുള്ള കെട്ടിടം 4000 രൂപയ്ക്ക് നല്കാമെന്ന ടെണ്ടര്‍ അംഗീകരിക്കാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഈ കെട്ടിടം മുട്ടംകവലയിലാണ്. സംഖ്യയില്‍ ഒരു പൂജ്യം കുറഞ്ഞതാണെന്നും ഈ ക്വട്ടേഷന്‍ അംഗീകരിക്കരുതെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ചെയര്‍പേഴ്‌സണ്‍ അനുവദിക്കാതിരുന്നതാണ് വലിയ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനിടയാക്കിയത്. കടുവാമൂഴിയില്‍ നിന്നും സെന്റര്‍ മാറ്റാനുള്ള തീരുമാനം അനുവദിക്കില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്. 

.അതേസമയം, ലീഗ് നേതാവിന്റെ ബന്ധുവിന് വേണ്ടിയാണ് മുട്ടംകവലയിലെ കെട്ടിടത്തിന് വേണ്ടിയുള്ള ക്വട്ടേഷന്‍ പാസാക്കാന്‍ ശ്രമിക്കുന്നതെന്ന് ലീഗ് കൗണ്‍സിലര്‍ റിയാസ് പ്ലാമൂട്ടില്‍ പറഞ്ഞു. അടുത്തയാഴ്ച കടുവാമൂഴിയില്‍ നിന്നും നഗരസഭയിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്നും റിയാസ് വ്യക്തമാക്കി. 

എന്നാല്‍ ഇത് സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുറഞ്ഞ നിരക്കില്‍ ലഭിച്ച ക്വട്ടേഷന്‍ പാസാക്കുകയാണ് ഉണ്ടായതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷനെ നിയമപരമായി അംഗീകരിക്കാനാകൂ. എല്‍ഡിഎഫിന്റെ അസൂയ മൂലമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണെന്ന് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് പറഞ്ഞു. 

എല്‍ഡിഎഫ് നേതൃത്വത്തില്‍ നാളെ കടുവാമൂഴിയില്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments