Latest News
Loading...

സിവിൽ സ്റ്റേഷൻ ഭാഗം സഞ്ചാരയോഗ്യമാക്കി

പാലാ: പാലാ ബൈപ്പാസിൽ സിവിൽ സ്റ്റേഷൻ ഭാഗം ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി യോഗ്യമാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഴയുടെ സാഹചര്യമനുസരിച്ച് 15 ന് മുമ്പ് ബി എം ആൻ്റ് ബി സി ടാറിംഗ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 



.പൂർത്തിയാകാതെ കിടന്ന ഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് ഒരു കോടി 32 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. അതിൽ ഒരു കോടി പത്തുലക്ഷം രൂപയാണ് ചെലവൊഴിച്ചത്. മരിയൻ സെൻറർ ഭാഗം, ആർ വി ജംഗ്ഷൻ എന്നിവ ശരിയാക്കുന്നതിന് 22 ലക്ഷം ചെലവൊഴിക്കുമെന്നും എം എൽ എ പറഞ്ഞു. റിവർവ്യൂറോഡിൻ്റെ ഭാഗങ്ങളും മുനിസിപ്പൽ കോംപ്ലക്സിൻ്റെ ഭാഗത്തും പൊട്ടിപൊളിഞ്ഞ ഭാഗത്തിൻ്റെ തകരാർ പരിഹരിച്ചിട്ടുണ്ട്.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments