Latest News
Loading...

പാർട്ടിയുടെ ചട്ടക്കൂടിന് വിരുദ്ധമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാട്ടകം സുരേഷ്

പാർട്ടിയുടെ ചട്ടക്കൂടിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് . പാലായിൽ പ്രൊഫസർ കെഎം ചാണ്ടി സ്മാരക പ്രഭാഷണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജില്ല പ്രസിഡൻറ്. തരൂരിൻ്റെ സന്ദർശനം പാർട്ടിയിൽ ചലനമുണ്ടാക്കില്ലന്ന് നാട്ടകം സുരേഷ് പറഞ്ഞു. 

.ഈരാറ്റുപേട്ടയിലെ പരിപാടിയിൽ തരൂരിൻ്റേത് അച്ചടക്കലംഘനമാണ്. ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നു. തരൂരിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആരെയും വിലക്കിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. അതേസമയം തരൂരിനൊപ്പം വേദി പങ്കിടാതെ ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് മടങ്ങി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments