Latest News
Loading...

മൂന്നിലവ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി

 മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ വിഇഓ ആയിരുന്ന ജോൺസൻ ജോർജ് എല്ലാ നിയമങ്ങളും അട്ടിമറിച്ചുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി നടത്തിയത്. പദ്ധതിയിൽ ഉൾപ്പെടുത്തി  വെക്തിഗത അടിസ്ഥാനത്തിൽ   ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് അനുവദിക്കേണ്ട പ്രോജെക്ടുകൾ മൂന്നിലവ് പഞ്ചയത്തിൽ  ജനറൽ വിഭാഗത്തിലുള്ളവർക്കാണ്  നൽകിയിരിക്കുന്നത്. ഇതിൽ തന്നെ  ബഹുഭൂരിപകഷം പ്രൊജക്ടുകളും നൽകിയിരിക്കുന്നത് കോൺഗ്രസ് അനുകൂലികൾക്കാണ്. പൂർത്തീകരിക്കാത്ത പദ്ധതികൾക്ക് പോലും തുക നൽകിയിരുന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി . എന്നാൽ  2020 -21 സാമ്പത്തിക വർഷത്തിൽ വെക്തിഗത അടിസ്ഥാനത്തിൽ പൂർത്തീകരിച്ച 29 ഗുണഭോക്താകൾക്ക് നാളിതുവരെയായിട്ടും തുക അനുവദിച്ചില്ല.

.പദ്ധതിക്കായി ഗ്രാമ സഭയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താകളുടെ സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിയും , സാങ്കേതിക അനുമതിയും ലഭിച്ചതിനു ശേഷമാണ് പദ്ധതിക്ക് വിഇഓ നിർമാണ അനുമതി നൽകേണ്ടത് . എന്നാൽ ഇതിനു വിരുദ്ധമായി രേഖാമൂലം അല്ലാതെ നിർമാണ അനുമതി നൽകുകയും , ഇത്തരം നിർമാണങ്ങൾക് തുകയും ജോൺസൻ അനുവദിച്ചു.

പഞ്ചായത്തിലെ വാളകത്ത് താമസിക്കുന്ന ഓമന ഓനച്ഛൻ എന്ന ഗുണഭോക്താവിന്‌ ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിലുറപ്പ് പണിക്കൂലി നൽകിയിട്ടില്ല. എന്നാൽ 2019 ഏപ്രിൽ ഒന്നിന് കൂലി ഇനത്തിൽ 24390 രൂപ അനുവദിച്ചതായി റിപ്പോർട്ടിൽ വിഇഓ രേഖപെടുത്തിയിട്ടുണ്ട് . ഇതേ ഗുണഭോക്താവിന് ലൈഫ് ഭവന പദ്ധതിയിൽ നിന്നും അനുവദിച്ചത് 1781720 രൂപയാണ്. ഓമനയുടെ ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് , എടിഎം എന്നിവ അനധികൃതമായി കൈവശം സൂക്ഷിച്ചിരുന്ന വിഇഓ ഇതുപയോഗിച്ച് ഇ തുക തട്ടിയെടുത്തുവെന്ന് പിന്നിട് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു .


Ada
മാലിന്യ നിർമാർജ്ജനത്തിനായി പഞ്ചയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 13 മിനി എം.സി.എഫുകൾ സ്ഥാപിക്കുന്നതിലും . അതിന്റെ ചുറ്റും ഭിത്തി നിർമാണത്തിലും, ഡിസ്‌പ്ലെ ബോർഡ് സ്ഥാപിക്കുന്നതിലും വൻ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത് . ടെണ്ടർ നടപടികൾ പോലും നടത്താതെയാണ് പദ്ധതിയിൽ വിഇഓ പല കരാറും നൽകിയിരിക്കുന്നത് .



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments