Latest News
Loading...

കായികക്ഷമത ഉറപ്പാക്കുന്ന പരിപാടി പാഠ്യപദ്ധതിയില്‍ ഉൾ‍പ്പെടുത്തുന്നത് പരിഗണിക്കും- മന്ത്രി ഡോ. ആര്‍. ബിന്ദു

എല്ലാ വിദ്യാര്‍ഥികള്‍ക്കും കായിക ക്ഷമത ഉറപ്പാക്കുന്ന പരിപാടി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടപ്പാക്കുന്ന കാമ്പസ് ഫിറ്റ്നസ് ഡ്രൈവിന്‍റെ ഉദ്ഘാടനം പാലാ സെന്‍റ് തോമസ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അടുത്ത വര്‍ഷം കരിക്കുലം ഫ്രെയിം വര്‍ക്കില്‍ ഇത്തരമൊരു പരിപാടി ഉള്‍പ്പെടുത്തുന്നതിന് എല്ലാവരുടെയും പിന്തുണ വേണ്ടതുണ്ട്. കായിക ക്ഷമത ഉറപ്പാക്കാനായാല്‍ കായികശേഷി ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ഥികള്‍ പ്രാപ്തരാകും. ഇതിനുള്ള മാതൃകാ പദ്ധതിയാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലാ ദീര്‍ഘ വീക്ഷണത്തോടെ തുടക്കം കുറിച്ചിരിക്കുന്ന കാമ്പസ് ഫിറ്റ്നസ് ഡ്രൈവ്-മന്ത്രി വിലയിരുത്തി.

നാളെ നാടിനെ നയിക്കേണ്ട തലമുറയുടെ മാനസിക, ശാരീക ആരോഗ്യം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. കോളജ് തലത്തില്‍ കായിക മേഖലയില്‍ സജീവമായവര്‍ ഒഴികെയുള്ള വിദ്യാര്‍ഥികള്‍ കായിക്ഷമതയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താറില്ല. ഈ സ്ഥിതിയില്‍ മാറ്റം വരേണ്ടതുണ്ട്..ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നാണ് കായിക ക്ഷമത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍. അതുവഴി ആരോഗ്യകരമായ കാഴ്ച്ചപ്പാടുകളും പരസ്പര ബഹുമാനവും പരിപോഷിപ്പിക്കാന്‍ സാധിക്കും-മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ആമുഖ പ്രഭാഷണം നിർവഹിച്ചു.

 സർവകലാശാലാ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, മുനിസിപ്പൽ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറേക്കര, സിൻഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണൻ, സർവകലാശാലാ ജോയിന്‍റ് രജിസ്ട്രാർ ബാബുരാജ് വാര്യര്‍, സെന്‍റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോൺ, സർവകലാശാലാ സെനറ്റ് അംഗം ജോജി അലക്സ്, സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് സയൻസസ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, ഡോ. തങ്കച്ചൻ മാത്യു, ഡോ. വിനീത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എല്ലാ കോളജുകളിലും കാമ്പസ് ഫിറ്റ്നസ് ഡ്രൈവ് നടപ്പാക്കും. ഇതിന്‍റെ ഭാഗമായി വിദ്യാർഥികളിൽ കായികക്ഷമതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും. സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്ന എല്ലാ വിദ്യാർഥികളും കാമ്പസ് ഫിറ്റ്നസ് ഡ്രൈവിലൂടെ കടന്നുപോകുന്ന രീതിയിലാണ് ക്രമീകരണം.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക