Latest News
Loading...

സെക്യൂരിറ്റി ജീവനക്കാരനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

പാലാ ജനറൽ ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാരനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ നിതിനു പരിക്ക്.
ഇന്നലെ രാത്രി പതിന്നൊന്നരടെയാണ് സംഭവം. ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയെ കാണാൻ എത്തിയ രാമപുരം സ്വദേശി മനു മുരളിയും സംഘവും ആണ് ആശുപത്രിയിൽ ഭീകരാന്തരീഷം സൃഷ്ടിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തത്. വാർഡിൽ അഡ്മിറ്റ് ചെയ്ത ഭാര്യയുടെ അടുത്ത് എത്തി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുമായി മനുവും കൂടെ എത്തിയ നാലുപേരും ചേർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ആശുപത്രിയിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ എത്തുകയായിരുന്നു. പിന്നീട് മനുവും സംഘവും ആക്രമസക്തരായി സെക്യൂരിറ്റി ജീവനക്കാരനു നേരെ തിരിഞ്ഞു. ഇവർ സംഘം ചേർന്നു സെക്യൂരിറ്റി ജീവനക്കാരനായ നിതിനെ ആക്രമിക്കുകയായിരുന്നു. 


തുടർന്ന് മനുവും സംഘവും ഹോസ്പിറ്റലിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.കല്ലു കൊണ്ടുള്ള ആക്രമണത്തിൽ നിതിന്റെ രണ്ട് കൈവിരലുകൾക് പൊട്ടൽ ഏറ്റിട്ടുണ്ട്. ആക്രമി മനുവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.മൂന്നു മാസങ്ങൾക്കു മുൻപ് മറ്റൊരു മദ്യപസംഘം ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആക്രമണം നടത്തിയിരുന്നു. പാലാ ഗവണ്മെന്റ് ആശുപത്രിയിൽ നിലവിൽ ഉണ്ടായിരുന്ന പോലീസ് എയ്ഡ്‌ പോസ്റ്റ്‌ ഇപ്പോൾ നിലവിൽ ഇല്ല. ഇതോടെ പോലീസ് എയ്ഡ്‌ പോസ്റ്റ്‌ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments