Latest News
Loading...

ആത്മീയഗ്രന്ഥങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം: മള്ളിയൂര്‍

മുത്തോലി: എല്ലാ മതങ്ങളുടെയും ആത്മീയഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതിനോടൊപ്പം അതിന്റെ അന്തഃസത്ത ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് യഥാര്‍ത്ഥ ദൈവചൈതന്യം ഉണ്ടാകുന്നതെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. ജീവിതത്തിലെ സല്‍കര്‍മ്മങ്ങളിലേക്ക് മനുഷ്യനെ നയിക്കുവാന്‍ ആത്മീയഗ്രന്ഥ പാരായണങ്ങള്‍ സഹായകമാകുമെന്ന് മള്ളിയൂര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി ഏറ്റവും വലിയ പുണ്യപ്പെട്ടപ്രവര്‍ത്തനമാണെന്ന് മള്ളിയൂര്‍ അഭിപ്രായപ്പെട്ടു. സമൂഹം ഒത്തിരിയേറെ വളര്‍ന്നിട്ടും അടച്ചുറപ്പില്ലാത്ത വീടില്ലാത്ത പതിനായിരങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ഏറെ സങ്കടകരമായ വസ്തുതയാണെന്ന് മള്ളിയൂര്‍ അഭിപ്രായപ്പെട്ടു. 


അടച്ചുറപ്പുള്ള വീട് മുഴുവന്‍ ആളുകള്‍ക്കും സജ്ജമാക്കുകയെന്ന പുണ്യകര്‍മ്മത്തില്‍ പങ്കുചേരുന്നത് ഏറ്റം ഈശ്വരാനുഗ്രഹം നിറഞ്ഞ പ്രവര്‍ത്തിയാണെന്നും മള്ളിയൂര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള പന്ത്രണ്ടാം സ്നേഹവീടിന്റെ താക്കോല്‍ദാനം മുത്തോലി പഞ്ചായത്തിലെ തെക്കുംമുറിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി.

യോഗത്തില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, സ്നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റി മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫിലോമിന ഫിലിപ്പ്, പഞ്ചായത്ത് മെമ്പര്‍ ആര്യ സബിന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്തറ, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ഷൈബു തോപ്പില്‍, സജി ഓലിക്കര, ജേക്കബ് മഠത്തില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, സണ്ണി ചൊള്ളനാല്‍, ബേബി ചേന്നാട്ട്, ജോസ് പെരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments