Latest News
Loading...

ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന


 കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിൽ. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം.



കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ് വിൽപ്പനയിൽ മുന്നിൽ, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments