Latest News
Loading...

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം തുടരാന്‍ അനുവദിക്കില്ല: തുളസീധരന്‍ പള്ളിക്കല്‍


കോട്ടയം: പള്ളിക്കത്തോട് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ നടത്തുന്ന ജാതി വിവേചനം തുടരാന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിധരന്‍ പള്ളിക്കല്‍. കോളജ് കാംപസില്‍ മുന്നാഴ്ചയില്‍ അധികമായി വിദ്യാര്‍ത്ഥികള്‍ തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന വംശീയതയുടെയും ജാതി വിവേചനത്തിന്റെയും തുടര്‍ച്ചയാണ് ഫിലിം നവോത്ഥാന വായ്ത്താരി പാടുന്ന കേരളത്തിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും നടക്കുന്നത്. വര്‍ണവെറിയുടെ ഇരയായ രോഹിത് വെമുല നേരിട്ട അതേ വിവേചനവും അടിച്ചമര്‍ത്തലുമാണ് ഇവിടെയും നടക്കുന്നത്. നിന്ദ്യമായ ജാതിവെറിക്കെതിരേ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ സാംസ്‌കാരിക ഇടങ്ങളും പൊതുബോധവും സവര്‍ണവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 

.ജാതി വെറിക്കെതിരേ പരിഷ്‌കൃതരെന്ന് ഊറ്റംകൊള്ളുന്ന മലയാളികള്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം അപഹാസ്യമാണ്. വംശീയതയെ താലോലിക്കുന്ന ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഉന്നത കുലജാതനാണെന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാട് മനുവാദത്തിന്റെ തുടര്‍ച്ചയാണ്. വര്‍ണാടിസ്ഥാനത്തില്‍ ശരി-തെറ്റുകളും കുറ്റവും ശിക്ഷയും വിധിയ്ക്കുന്നത് രാജ്യത്ത് ആവര്‍ത്തിക്കപ്പെടുന്നു. 

ജനിച്ചു വീണ ജാതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഒരുപോലെ നേരിടുന്ന ജാതിവിവേചനം അവസാനിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ ആര്‍ജ്ജവം കാണിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, ജില്ലാ സെക്രട്ടറി നിസാം വൈക്കം, ജില്ലാ ട്രഷറര്‍ കെ എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗം അന്‍സല്‍ പായിപ്പാട്, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അന്‍സാരി പത്തനാട്, സെക്രട്ടറി വി എസ് അഷ്റഫ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments