Latest News
Loading...

കടവുപുഴ പാലം നന്നാക്കുവാനുള്ള നടപടി

മുന്നിലവ്: രണ്ട് വർഷത്തോളമായി തകർന്നു കിടക്കുന്ന കടവുപുഴ പാലം നന്നാക്കുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കടവുപുഴ തോരണത്തുകുന്ന് ചക്കിക്കാവ് റോഡ് പൊതുമരാമത്തു വകുപ്പ് ആസ്തിയിലാക്കാനുള്ള ശ്രമം തുടങ്ങിയതോടെയാണ് പാലം ഗതാഗതയോഗ്യമാക്കാനുള്ള സാധ്യത തെളിഞ്ഞത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ തകർന്ന കടവുപുഴ പാലവും റോഡും പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിൽ ഇല്ലാത്തതു മൂലം തടസങ്ങൽ നേരിട്ടിരുന്നു. ഇക്കാര്യം ജനതാദൾ എൽ.ജെ.ഡി. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനി താലൂക്ക് വികസന സമതിയിൽ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ പ്രാഥമിക നടപടികൾ ആരംഭിച്ചത്. മുന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി പൊതുമരാമത്തു വകുപ്പിനു കൈമാറും. 

.റോഡും പാലവും ഏറ്റെടുത്ത് ഉത്തരവിറക്കേണ്ടത് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയാണ്. ഉത്തരവ് ലഭിച്ചാൽ മാത്രമേ പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനും റോഡ്‌സ് വിഭാഗത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കാൻ സാധിക്കുകയുള്ളൂ. പാലവും റോഡും പണിയാത്തതു മൂലം മലയോര മേഖലയിലെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റി വേണമായിരുന്നു മൂന്നിലവ് ടൗണിലെത്തുവാൻ. പാലത്തിനായി എം.എൽ.എയുൾപ്പെടെ സമരം നടത്തുകയും മന്ത്രി വി.എൻ. വാസവൻ സ്ഥലം സന്ദർശിച്ചു എസ്.സി. എസ്.ടി. ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും നടപടിയായില്ലായിരുന്നു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments