Latest News
Loading...

ജിതിൻ കെ ജോസിനെ കെ എസ് സി എം സംസ്ഥാന കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു

ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡിന് അർഹനായ കോട്ടയം അകലക്കുന്നം കാഞ്ഞിരമറ്റം സ്വദേശി
ജിതിൻ കെ ജോസിനെ കെ എസ് സി എം സംസ്ഥാന കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു . കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ 30 സെക്കൻഡിനുള്ളിൽ 48 പുഷ് അപ്പ് ഒറ്റക്കാലിൽ കൈകൾ ആണികളിൽ വെച്ച് ചെയ്ത ജിതിൻ കെ ജോസിനെ കെഎസ് സി എം സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല കോട്ടയം ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു .


അനുമോദന യോഗത്തിൽ പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ബെന്നി വടക്കെടം സംസ്ഥാന സെക്രട്ടറിയേറ്റ് മാത്തുക്കുട്ടി ഞായർ കുളം ഡാൻഡീസ് കൂനാനിക്കൽ വാർഡ് പ്രസിഡന്റ്‌ ജോർജ്കുട്ടി കുന്നപള്ളി എ ബി സെബാസ്റ്റ്യൻ കെ എസ് സി (എം ) നിയോജകമണ്ഡലം പ്രസിഡന്റ്‌ ബ്രൗൺ സണ്ണി ജോർജിൻ ടോമി ജോർജ് ജേക്കബ് ഓസ്റ്റിൻ വർഗീസ് ലിന്റോ തോമസ് പരിശീലകരായ എ ജി സന്തോഷ് കുമാർ അനൂപ് കെ ജോൺ എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments