Latest News
Loading...

എക്സിബിഷനും ബോധവൽക്കരണ സെമിനാറും


 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷന്റെ പ്രചരണാർത്ഥം എക്സിബിഷനും ബോധവൽക്കരണ സെമിനാറും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. KARD പ്രൊജക്ട് ഓഫീസർ KD ജോസഫ് ക്ലാസ് നയിച്ചു. 

ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ എല്ലാ വീടുകളിലും എത്തിക്കുന്ന പദ്ധതി മഴ വെള്ളക്കൊയ്ത്ത്, ജലസംരക്ഷണം, ജലജന്യരോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടന്നു. പദ്ധതിയുടെ സഹായ സംഘടനയായ KARD ൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. വരുംതലമുറയ്ക്കായി ജലം സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ജലത്തിന്റെ ഉപയോഗം നിയന്ത്രിച്ചും ജലമലിനീകരണം തടഞ്ഞു ജലസംരക്ഷണം ഉറപ്പാക്കണമെന്നും വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.

 ഓരോ തുള്ളിജലവും വിലപ്പെട്ടതാണന്നും,ജലം സംരക്ഷിച്ച് ജീവൻ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്ലാ കാർഡുകളുമായി ജലത്തിൻ്റെ പ്രാധാന്യം വിളിച്ചറിയിച്ച് കുട്ടികൾ ജല സംരക്ഷണ റാലി നടത്തി. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജലശ്രീ ക്ലബ്ബും രൂപീകരിച്ചു. വീഡിയോ പ്രദർശനം, ജല സംരക്ഷണറാലി, ജലശ്രീ ക്ലബ്ബ് രൂപീകരണം, കലാപരിപാടികൾ, പ്രതിജ്ഞ തുടങ്ങിയവയും നടന്നു. ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ആന്റണി ജോസഫ് , റീനാ ഫ്രാൻസീസ്, റെജി ഫ്രാൻസീസ്, ആഷ ആന്റണി, സിസ്റ്റർ ജൂലി ജോസഫ് , ഷെറിൻ ജോർജ് , സിസ്റ്റർ ടെസി ജോർജ് , നീനു ജോർജ് , അനീറ്റാ തോമസ്, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments