Latest News
Loading...

ക്യാഷ്വാലിറ്റിക്ക് മുൻവശം ഇൻ്റർലോക്കിംഗ്ടൈൽ പാകൽ തുടങ്ങി

പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ നഗരസഭ നടത്തുന്ന അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികൾ തുടങ്ങി. കാഷ്വാലിറ്റി ബ്ലോക്കിലേക്കുള്ള വാഹന പ്രവേശനം സുഗമമാക്കുന്ന പ്രവർത്തികളിൽ ഇൻ്റർലോക്ക് ടൈൽസ് പാകലും കെട്ടിട സമുച്ചയത്തിൻ്റെ മുൻഭാഗത്ത് അലൂമിനിയം മേൽക്കൂര നിർമ്മാണവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. 30 ലക്ഷം രൂപയാണ് പ്രഥമഘട്ടത്തിൽ ഇതിനായി ചിലവഴിക്കുക.

അത്യാഹിത വിഭാഗത്തിലേക്ക് ഉള്ള റോഡ് ഭാഗം മുഴുവനും ലാബ്,തീയേറ്റർ ബ്ലോക്കിലേക്കുള്ള വഴികളും പേവിംഗ് ടൈലുകൾ പാകി നവീകരിക്കും. ഇതോടൊപ്പം മോർച്ചറിക്കു മുൻഭാഗവും സിമൻ്റ് കട്ടകൾ പാകും. തീയേറ്റർ ബ്ലോക്കും പോസ്റ്റ് മാർട്ടം കെട്ടിടവും തമ്മിൽ ബന്ധിപ്പിച്ച് മേൽകൂര നിർമ്മാണവും നടത്തും. രോഗീ സൗഹൃദ സൗകര്യങ്ങൾക്കായി നാലു ലക്ഷത്തി ഇരുപതിനായിരം രൂപാ കൂടി നഗരസഭാ കൗൺസിൽ അനുവദിച്ചു. 

ഓങ്കോളജി, ഡയാലിസിസ് ചികിത്സാ വിഭാഗ ങ്ങളിൽ ടെലിവിഷനുകൾ സ്ഥാപിക്കുന്നതിനും മരുന്നുകൾ സൂക്ഷിക്കുന്നതിനായുള്ള പ്രത്യേക ശീതീകരണികളും പോസ്റ്റ്മാർട്ടം വിഭാഗത്തിലേക്കായി നവീന സ്കൾ കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാങ്ങുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ അംഗീകാരം നൽകിയതായി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.

.നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര നവീകരണ പണികൾ ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ സാവിയോ കാവുകാട്ട്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂ പടവൻ, ജയ്സൺമാന്തോട്ടം, ഡോ: അനീറ്റ് ആൻ്റ്ണി, സി.ആർ.സനിൽ, കരാർ കോൺട്രാക്ടർ ജോഷി തോമസ് അമ്പാട്ട്, ആശുപത്രി ജീവനക്കാർഎന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അത്യാഹിത വിഭാഗത്തിനു മുൻഭാഗത്ത് സിമൻ്റ് കട്ടകൾ വിരിക്കുന്ന പണികൾ നടക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് വാഹനങ്ങൾ പാർക്കിംഗ് ഏരിയായിൽ മാത്രം നിർബദ്ധമായും പാർക്ക് ചെയ്യണം. ക്യാഷ്വാലിറ്റിയിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ആംബുലൻസുകൾ ക്യാൻസർ വിഭാഗത്തിലേക്കുള്ള പ്രവേശന പാതയിലൂടെ മാത്രം പ്രവേശിക്കണമെന്നും തുടർന്ന് ലിഫ്റ്റ് ,റാമ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഇതുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ അഭ്യർത്ഥിച്ചു. നിരവധി രോഗികളും വാഹനങ്ങളും എത്തുന്ന ആശുപത്രി മുറ്റം മൺപാത ആയിരുന്നതിനാൽ മഴയത്ത് വെള്ളകെട്ടും പാർക്കിംഗ് തടസ്സവും ഉണ്ടായിരുന്നു. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക