Latest News
Loading...

അനധികൃത മദ്യ വില്പനയും ചീട്ടുകളിയും

ഭരണങ്ങാനം പഞ്ചായത്തിലെ വലിയകാവുംപുറം കേന്ദ്രമായി ചീട്ടുകളിയും അനധികൃത മദ്യ വില്പനയും വ്യാപകമാകുന്നതായി പരാതി. പ്രദേശത്തെ ഒരു തട്ടുകടയോട് ചേർന്ന് ഓട്ടോറിക്ഷയിൽ എത്തിച്ച് മദ്യം വിൽക്കുന്നതെന്നാണ് ആക്ഷേപം ശക്തമാകുന്നത്. പോലീസിലും എക്സൈസിലും വിവരം നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് വീട്ടമ്മമാർ അടക്കം പരാതിപ്പെടുന്നു. 


ശനി ഞായർ ദിവസങ്ങളിലാണ് മദ്യ വില്പനയും ചീട്ടുകളിയും കൂടുതൽ. പുലർച്ചെ രണ്ടു മണി വരെയും ചില ദിവസങ്ങളിൽ ചീട്ടുകളി നടക്കാറുണ്ടെന്നാണ് വിവരം. പോലീസും എക്സൈസും പലതവണ ഇവിടെയെത്തിയെങ്കിലും ഉദ്യോഗസ്ഥരെത്തും മുമ്പേ ആളുകൾ സ്ഥലം കാലിയാക്കും. മദ്യ വില്പനയ്ക്കും ചീട്ടു കളിക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമയരുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments