Latest News
Loading...

മോഡേൺ ഗ്യാസ് ക്രെമെറ്റോറിയം (ആധുനിക വാതക ശ്മശാനം)സ്ഥാപിച്ചു


പാലാ: നഗരസഭയിൽ ആധുനിക വാതക ശ്മശാനം റെഡി. നിലവിലുള്ള നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെ വിപുലീകരിച്ചു. ഇനി മുതൽ ആധുനിക ഗ്യാസ് ക്രെമെറ്റോറിയം കൂടി ഇവിടെ ഉണ്ടാവും. നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതായിരുന്നു. ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. കോവിഡ് കാലഘട്ടത്തിൽ ഒരേദിവസം നിരവധി മൃതശരീരങ്ങൾ എത്തിയ സാഹചര്യത്തെ തുടർന്നാണ് സംസ്കരിക്കുന്നതിന് സമയക്കുറവുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.


തൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത് 'നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും മൃതദേഹ സംസ്കാരത്തിനായി വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയിരിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.
നവീകരിച്ച ശ്മശാനം ഡിസം. 23 ന് വൈകിട്ട് 3.30 ന് ജോസ് കെ മാണി എം.പി. തുറന്നുകൊടുക്കും.ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും.മാണി.സി. കാപ്പൻ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments