Latest News
Loading...

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഞരമ്പന്മാർ

ആശയവിനിമയ സംവിധാനങ്ങൾ പുരോഗതി കൈവരിക്കുമ്പോൾ അതും സ്ത്രീ സമൂഹത്തെ ശല്യപ്പെടുത്താൻ മാർഗമായി കണക്കാക്കുന്നവർ നിരവധിയാണ്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇത്തരക്കാരുടെ ശല്യം ചെറുതല്ല. ഇതുമൂലം സ്വന്തം പ്രൊഫൈൽ പിക്ചർ ഉപയോഗിക്കാൻ കഴിയാത്തവരും ഒരു സ്റ്റാറ്റസ് ഇടാൻ മടിക്കുന്നവരും നിരവധിയാണ്.

വാർത്തകൾ ഷെയർ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇത്തരക്കാരുടെ പുതിയ മേച്ചിൽ സ്ഥലം. ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തു വനിതാ പ്രൊഫൈലുകൾ കണ്ടെത്തി അവർക്കു മെസ്സേജ് അയക്കുന്നതാണ് പുതിയ രീതി. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും അനാവശ്യ മെസ്സേജുകൾ ലഭിക്കുന്നതായി നിരവധി പരാതികളാണ് ഗ്രൂപ്പ് അഡ്മിന്മാർക്ക് ലഭിക്കുന്നത്. സമാന വിഷയത്തിൽ പോലീസ് കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

വാട്സ്ആപ്പ് അവതരിപ്പിച്ച കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിനുള്ള പുതിയ പരിഹാരം. കമ്മ്യൂണിറ്റി അനൗൺസ്മെൻറ് ഗ്രൂപ്പ് വഴി ജോയിൻ ചെയ്താൽ ഗ്രൂപ്പ് അഡ്മിന് മാത്രമേ നിങ്ങളുടെ നമ്പർ കാണാൻ സാധിക്കു. വാർത്തകൾ അറിയാൻ ആഗ്രഹിക്കുന്ന വനിതാ വായനക്കാർ താഴെക്കാണുന്ന കമ്മ്യൂണിറ്റി ലിങ്ക് ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments