Latest News
Loading...

മുത്തോലി ഗ്രാമപഞ്ചായത്തില്‍ സൗജന്യ ഫുട്‌ബോൾ പരിശീലനം

മുത്തോലി ഗ്രാമപഞ്ചായത്തില്‍ സൗജന്യ ഫുട്‌ബോള്‍ പരിശീലനത്തിന് തുടക്കമായി. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി മീനാഭവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയില്‍ നൂറോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. 


ആറ് മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം ലഭ്യമാക്കുന്നത്. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം. ഒരുമാസം കൊണ്ട് കുട്ടികള്‍ക്ക് ഫുട്്‌ബോള്‍ പ്രാഥമിക പരിശീലനം ലഭ്യമാക്കുന്ന പഞ്ചായത്ത് പദ്ധതിയാണിത്. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്തംഗം ആര്യ സബിന്‍, പരിശീലകരായ സിറാജ്, ബിനു, സുധീഷ് എന്നിവര്‍ സംബന്ധിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments