Latest News
Loading...

അനധികൃത മദ്യ വില്പന നടത്തിയ ആള്‍ പിടിയില്‍


ഈരാറ്റുപേട്ട ടൗണിലും പരിസരപ്രദേശങ്ങളിലും അതിരാവിലെ അനധികൃത മദ്യവില്പന നടത്തിവന്നിരുന്നയാള്‍ പിടിയിലായി. വടക്കേക്കര കരകാട്ടുകല്ലിങ്കല്‍ ഷൈന്‍ ആണ് ഈരാറ്റുപേട്ട എക്‌സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയില്‍ മദ്യം സ്റ്റോക്ക് ചെയ്ത് രാവിലെ ബാറുകളും കള്ള് ഷാപ്പുകളും തുറക്കുന്നതിന് മുന്‍പായി വില്‍പ്പന നടത്തിവരികയായിരുന്നു പ്രതി. മുന്‍പും പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ഓട്ടോറിക്ഷയില്‍ നിന്നും രണ്ടര ലിറ്റര്‍ മദ്യവും 600 രൂപയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പ്രിവന്റ്റീവ് ഓഫീസര്‍മാരായ സന്തോഷ് മൈക്കിള്‍, സലിം, ഹരികൃഷ്ണന്‍ ഹാഷിം, ഡ്രൈവര്‍ സജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

Post a Comment

0 Comments