Latest News
Loading...

ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം.

 പ്രകൃതിയിൽ നിന്നും നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ വരും തലമുറയ്ക്ക് കൂടി കരുതി വയ്ക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ് വർദ്ധിച്ചുവരുന്ന വൈദ്യുതി കണക്ക് ആവശ്യത്തിനനുസരിച്ച് ഉത്പാദിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് ഈ സമൂഹത്തിൽ ഉള്ളത്. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഉത്പാദിക്കപ്പെടുന്നത്. വൈദ്യുതിയുടെ സിംഹഭാഗവും കാലാവസ്ഥാ വ്യതിയാനവും, അന്തരീക്ഷ ഊഷ്മ വർധിക്കുന്നതും പ്രകൃതിദുര ദുരന്തങ്ങൾക്ക് ഒരു പ്രധാന കാരണം. നമ്മുടെ സുന്ദര ഹരിതാഭമായ ഭൂമി അന്തരീക്ഷ മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് സാധിക്കണം. ഗവേഷണങ്ങളിലൂടെയും പരിശീലന പരിപാടികളിലൂടെയും പൊതുജനങ്ങൾക്കായുള്ള ബോധവൽക്കരണത്തിലൂടെയും വരും തലമുറയ്ക്കായി എനർജി സംരക്ഷിക്കാൻ സാധിക്കും എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.


.. ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം.

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബർ17 ശനിയാഴ്ച്ച രാവിലെ 10. 30 ന് കേരള സർക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററും സെൻറർ ഫോർ എൻവിയോൺമെന്റും എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് പാലായും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ റാലിയും, ഒപ്പുശേഖരണോദ്ഘാടനവും, ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. യുവതലമുറ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണം എന്ന ഉദ്ദേശ്യത്തോടെ ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ . ആന്റോ പടിക്കാറെക്കര ഒപ്പുശേഖരണോദ്ഘാടനം നിർവഹിച്ചു. സി . റോസ് എബ്രഹാം വികർ പ്രൊവിൻഷ്യൽ എസ് .എച്ച് പാലാ അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ, ബോധവൽക്കരണ സെമിനാർ പാലാ എം. എൽ. എ. ശ്രീ. മാണി സി. കാപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. രാജൻ കെ. ആർ. അസിസ്റ്റൻഡ് എക്സികുട്ടീവ് എൻജിനിയർ പാലാ ഇലക്ട്രിക്കൽ സബ് ഡിവിഷൻ, മുഖ്യപ്രഭാഷണം നടത്തി. S.H, സി. റ്റെയ്സി ജേക്കബ്, പാല ആരോഗ്യ സ്റ്റാൻഡിoങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ , കൗൺസിലർമാരായ ശ്രീ. സാവിയോ കാവുകാട്ട്, ശ്രീമതി. ആനി ബിജോയി, ശ്രീമതി. ലിസികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി. ആൻസ് വാഴചാരിക്കൽ S. H. ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൻസ് ശ്രീ. സജോ MSW, ശ്രീ. ബിബിൻ ജോർജ് MSW എന്നിവർ ക്ളാസ് നയിച്ചു. 
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക