Latest News
Loading...

നാല് പേർക്ക് തെരുവുനായുടെ കടിയേറ്റു.

തിടനാട് പഞ്ചായത്തിൽ നാല് പേർക്ക് തെരിവുനായുടെ കടിയേറ്റു. ചെമ്മലമറ്റം സ്വദേശി ശശിധരൻ നായർ, ചേന്നാട് സ്വദേശി ജോബിൻ, തമിഴ്‌നാട് സ്വദേശി ശിവ, പാലാ സ്വദേശിനി ലാലി ജോസഫ് എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. വെള്ളിയാഴ്ച പത്ത് മണിയോടെ തിടനാട് അമ്പലം ജംങ്ഷന് സമീപത്താണ് സംഭവം. ജോബിന് ജോലി സ്ഥലത്ത് വച്ചും മറ്റു മൂന്ന് പേർക്ക് വഴിയരികിൽ നിന്നുമാണ് കടിയേറ്റിയത്. 

നാളുകളായി പ്രദേശത്തുകൂടി അലഞ്ഞു തിരിഞ്ഞിരുന്ന പട്ടിയാണ് അക്രമകാരിയായത്. ജോബിൻ, ലാലി എന്നിവർ ഈരാറ്റുപേട്ടയിലെ ഗവ. ആശുപത്രിയിലും ശിവ, ശശിധരൻ നായർ എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. മാസങ്ങളായി പ്രദേശത്ത് തെരിവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് കാണിച്ച് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments