ആധുനിക കേരളത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസങ്ങളും , അനാചാരങ്ങളും സമൂഹത്തിൽ പിടിമുറുക്കുന്നതിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ഉത്കണ്ഠ രേഖപ്പെടുത്തി. സി.എം. പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ഉണരു കേരളം കാമ്പെയിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ ഏരിയാ ക്കമ്മിറ്റി സംഘടിപ്പിച്ച കുടുബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
.കേരളത്തിലെ യുവ തലമുറ ഈ അനാചാരങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു നാടിനെ ഗ്രസിക്കുന്ന മയക്കുമരുന്നു വിപത്തിൽ സമുഹം ജാഗ്രത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , കെ.സുരേഷ് ബാബു .അഡ്വ എ രാജീവ്, എൻ.ഐ മത്തായി, തോമസുകുട്ടി മൂന്നാനപ്പള്ളി, സജി സിറിയക്ക് തുടങ്ങിയവർ സംസാരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക