Latest News
Loading...

മികച്ച ലഹരി വിരുദ്ധസ്കൂളിനുള്ള അവാർഡ്

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഈ വർഷം നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ച് മികച്ച ലഹരി വിരുദ്ധസ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി. ലഹരിക്കെതിരെ പോരാടാൻ ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശമുയർത്തി ജനപ്രതിനിധികൾക്കൊപ്പം ശ്രീ.ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ (ബ്ലോക്ക് പഞ്ചായത്ത് അംഗം) ശ്രീമതി മിനി സാവിയോ (ബ്ലോക്ക് മെമ്പർ) ശ്രീ. A.C രമേശ് (വാർഡ് മെമ്പർ) തിടനാട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർ, ശ്രീ. ഷെറിൻ കുര്യാക്കോസ് തയ്യിൽ (PTA പ്രസിഡന്റ്) ശ്രീ. സാബു മാത്യു (ഹെഡ് മാസ്റ്റർ)അധ്യാപ അനധ്യാപകർ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ,
ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നിന്നും ചെമ്മലമറ്റം ടൗൺ ചുറ്റി ലഹരി വിരുദ്ധറാലി , അണിചേർന്നു.


.പ്രത്യേകം വിളിച്ചു ചേർന്ന അസംബ്ലിയിൽ കുട്ടികൾ ലഹരിക്കെതിരെ തയ്യാറാക്കിയ പ്രഭാഷണം, കവിത, ലഹരി രഹിത സന്ദേശമുള്ള മുദ്യാവാക്യങ്ങൾ 
ഭവന സന്ദർശനം
ലഹരി ഉപയോഗം തടയുന്നതിനും, ലഹരിയുടെ ദൂഷ്യഫലങ്ങൾ ഭവനങ്ങളിൽ എത്തിക്കുന്നതിനും ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പുസ്തകങ്ങളുടെവിതരണം
കേരളപ്പിറവി ദിനത്തിൽ മനുഷ്യ ചങ്ങല , രക്ഷിതാക്കൾക്കും , വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് , സ്റ്റിക്കർ പതിക്കൽ, ലഹരി സന്ദേശ ഭവനങ്ങളിൽ എത്തിക്കൽ, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ വിദ്യാർത്ഥി സ്ക്വാഡ്, ഫ്ലോട്ട് പ്രദർശനം, ലഹരിക്കെതിരെ ഷോർട്ട് ഫിലിം നിർമ്മാണം, ഒപ്പ് ശേഖരണം, കുടുംബാംഗങ്ങളോടെപ്പം തിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments