Latest News
Loading...

ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ നിര്‍ണയ ക്യാമ്പ്

  കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങല്‍ പദ്ധതിയുടെ മുന്നോടിയായി വികലാംഗക്ഷേമ കോര്‍പ്പറേഷനുമായി ചേര്‍ന്ന്  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് ചെയര്‍മാന്‍ ശ്രീ. മാത്യു തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉപകരണ വിതരണ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍രാജ് നിര്‍വ്വഹിച്ചു. ടി യോഗത്തില്‍ കോര്‍പ്പറേഷനില്‍ നിന്നും പ്രതിനീധീകരിച്ച് വന്ന ഓര്‍ത്തോപീഡിസ്റ്റും, ഓഡിയോളജിസ്റ്റും നൂറോളം പേരെ പരിശോധന നടത്തി ആവശ്യമായ ഉപകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

 ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി എന്നും കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് നിലകൊള്ളുമെന്നും ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ എത്രയും വേഗം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുമെന്നും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത എല്ലാവര്‍ക്കും 6 മാസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ക്രമികരണങ്ങൾ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. 

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. രാജേഷ് ബി., സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍/ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി. രമ്യാ രാജേഷ്, ശ്രീമതി. സ്മിതാ വിനോദ്, മെമ്പര്‍മാരായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍, ശ്രീമതി.മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., ശ്രീ. ഗോപി. കെ.ആര്‍, ശ്രീ. പി.സി. ജോസഫ്, ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, cds ചെയർപേഴ്സൺ രമ്യ രാജേഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തുകയും icds supervisor ഷെറിൻസ് ജോർജ് കൃതജ്ഞ അറിയിച്ചു.

Post a Comment

0 Comments