Latest News
Loading...

ജൂബിലി തിരുനാളാഘോഷങ്ങൾക്ക് കൊടിയേറി

പാലാ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളാഘോഷങ്ങൾക്ക് കൊടിയേറി. വൈക്കീട്ട് 6.30 ന് പാലാകത്തീഡ്രൽ വികാരി ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ളാലം പഴയ പള്ളിയിൽ നിന്നും പ്രദക്ഷിണമായാണ് തിരുനാൾ പതാക കുരിശു പള്ളിയിലെത്തിച്ചത്. നിരവധി യാളുകൾ പ്രാർത്ഥനകളോടെ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു. മുനിസിപ്പൽ ടൗൺഹാളിൽ CYML നാടകോത്സവത്തിനും തുടക്കമായി ഡിസംബർ 8 നാണ് ജൂബിലി തിരുനാളാഘോഷം നടക്കുന്നത്. മരിയൻ റാലി. ബൈബിൾ ടാബ്ലോ ട്ട വീലർ ഫാൻസി ഡ്രസ് തുടങ്ങിയ പരിപാടികൾ ഡിസംബർ 8 ന് നടക്കും.

Post a Comment

0 Comments