Latest News
Loading...

മിശിഹായ്ക്കു വേണ്ടി നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത്

പാലാ: മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും  കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത് പറഞ്ഞു. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
 വിശ്വാസത്തെകുറിച്ചും കത്തോലിക്കാ പാരമ്പര്യങ്ങളെക്കുറിച്ചും നമ്മുടെ ഇളം തലമുറയെ പഠിപ്പിക്കുകയും അതിലേക്ക് അവരെ വളര്‍ത്തുകയും ചെയ്യണം. ആര് വിചാരിച്ചാലും പരിശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്റെ ഉടമകളായി നാം മാറണം. 

നമ്മുടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്ന വിശ്വാസത്തിന്റെ പന്ത്രണ്ട് തലങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ വിശ്വാസം വളരും. നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ണിയേശുവിന് പിറക്കാന്‍ കഴിയുന്ന ആഴമേറിയ ആദ്ധ്യാത്മികത നേടാന്‍ കഴിയണം. വിശ്വാസത്തെക്കുറിച്ചും അതിന്റെ ആഴത്തെകുറിച്ചും ആത്മശോധന ചെയ്തു പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍, ഫാ. ജോബിന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു വഴച്ചാരിക്കല്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.ക്രിസ്റ്റി പന്തലാനി, ഫാ. ജോര്‍ജ് വടയാറ്റുകുഴി, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സിസ്റ്റര്‍ പുഷ്പ എസ്.എച്ച്, സിസ്റ്റര്‍ ടോണിയാ എസ്.എച്ച്, സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ലവര്‍ എസ്.എച്ച്, ചാക്കോച്ചന്‍ ശൗര്യാംകുഴിയില്‍, ടോമി ആട്ടപ്പാട്ട്,
ബേബി വാഴചാരിക്കല്‍, ജോര്‍ജ്ജ് വടക്കേതകിടിയില്‍, ബിജു പുത്തേട്ടുപറമ്പില്‍, കുട്ടിച്ചന്‍ ഇലവുങ്കല്‍, തോമസ് നിരപ്പേല്‍, ജെയ്‌സണ്‍ പൂവക്കുളത്ത്, ലിസി ജോണി തെക്കേല്‍, മറിയമ്മ പുല്ലാട്ടു, ലില്ലി കാപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments