Latest News
Loading...

ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ്സ് - ന് മികച്ച നേട്ടം

തിരുവനന്തപുരത്തു സമാപിച്ച സംസ്ഥാന സ്കൂൾ കായിക മേളയിൽ ഭരണങ്ങാനം എസ് എച്ച്. ജി. എസ്സിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്കൂൾ അക്കാദമിയിലെ കുട്ടികൾ 2 സ്വർണ്ണം, 4 വെള്ളി വെങ്കലം നേടുകയുണ്ടായി 20 പോയിന്റുമായി സംസ്ഥാന തലത്തിൽ സ്പോർട്സ് ഹോസറ്റലുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കേരള സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി, 

.ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻട്രീസാ മാത്യു 100 മീറ്റർ ഹർഡിൽസ്, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണ്ണം നേടുകയുണ്ടായി സബ് ജൂണിയർ വിഭാഗത്തിൽ ആഷ്ന ഷൈജു 80 മീറ്റർ ഹർഡിൽസ്, ഹൈജംമ്പ്, ലോഗ് ജംപ് എന്നിവയിൽ വെള്ളി നേടി. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മെൽബാ മേരി സാബു പോൾ വാൾട്ടിൽ വെള്ളിയും ജൂണിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആദിത്യ അജി വെങ്കലവും നേടുകയുണ്ടായി, 

കോട്ടയം ജില്ലക്കായി ഏറ്റവും അധികം പോയിന്റ് നേടിയതും ഭരണങ്ങാനം എസ്. എച്ച് .ജി. എച്ചിലെ സ്പോർട്സ് കൗൺസിൽ അക്കാദമിയിലെ കുട്ടികളായിരുന്നു, കോട്ടയം റവന്യു ജില്ലാ കായിക മേളയിൽ 10 സ്വർണ്ണം, 9 വെള്ളി, 11 വെങ്കലവുമായി മികച്ച പ്രകടനം നടത്തിയിരുന്നു കേരള സ്പോർട്സ് കൗൺസിന്റെ കീഴിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്. എസ്സിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്പോർട്സ് അക്കാദമിയുടെ പരിശീലകൻ സ്പോർട്സ് കൗൺസിൽ അത് ലറ്റിക് കോച്ച് ശ്രീ, ജൂലിയസ് ജെ, മനയാനിയാണ്



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments