Latest News
Loading...

ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ്

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്‍. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യചെയ്യാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ആശയും ഉല്ലാസും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെറസില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ക്കിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments