Latest News
Loading...

ക്രിസ്തുമസ് ആഘോഷമാക്കി പാപ്പാമാരും പിള്ളേരും

അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ. പി. എസിൽ ക്രിസ്തുമസ് ആഘോഷം വളരെ വർണ്ണാഭമായി ആഘോഷിച്ചു. പുൽക്കൂട്ടിൽ ഭൂജാതനായ ലോകരക്ഷകനെ വാഴ്ത്തുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. 

.മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ യോഗത്തിന് അധ്യക്ഷത വഹിക്കുകയും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജി ജോർജ്, മെമ്പർമാരായ ശ്രീമതി പ്രിയ ഷിജു, ശ്രീമതി ഓമന രമേശ്, ശ്രീ സ്കറിയാച്ചൻ പൊട്ടനാനിയിൽ, പിടിഎ പ്രസിഡൻറ് ശ്രീ ബിനു ജോസഫ് വെട്ടുവയലിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. പൂത്തിരി പ്രകടനം, പുൽക്കൂട്, ഭാഗ്യക്കുറി നറുക്കെടുപ്പ്, ക്രിസ്മസ് ട്രീ, കരോൾ, സിംഗിൾ ആൻ്റ് ഗ്രൂപ്പ് പ്രോഗ്രാമുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ക്രിസ്മസ് എന്നാൽ പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും കൂടി ആഘോഷമാണെന്ന് കുട്ടികളെ ഓർമപ്പെടുത്തിയാണ് ആഘോഷം അതിൻ്റെ പരിസമാപ്തിയിൽ എത്തിയത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക