Latest News
Loading...

ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല പരിപാടി

പാലാ: എച്ച് ഐ വി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും, എച്ച് ഐ വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ ബോധവത്കരണ പരിപാടികളുമായി നടത്തി.

 'ഒന്നായി, തുല്യരായി തടഞ്ഞു നിർത്താം' എന്നതാണ് ഈ വർഷത്തെ സന്ദേശം. വർഗ, ജാതി, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കിക്കൊണ്ടും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും, നിയമപരവുമായ സമത്വം ഉറപ്പുവരുത്തിക്കൊണ്ടും മാത്രമേ എയിഡ്സിനെപോലുള്ള മഹാമാരികളെ ഇല്ലാതാക്കാൻ കഴിയൂ എന്നാണു ഈ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നത്.



.ലോക എയിഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജിൽ തോമസ് ചാഴികാടൻ എം പി നടത്തി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം അഞ്ചുകൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുത്തു. എയ്ഡ്സ്ദിന സന്ദേശം ബി.വി.എം കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയും
മുഖ്യപ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയയും
എയിഡ്സ് ദിന പ്രതിജ്ഞ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു കീക്കോലിയും നടത്തി. 

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പാലാ ഡി വൈ എസ് പി. എ ജെ തോമസ്, 
 ഹെഡ് ഓഫ് ദി ഡിപ്പാർമെൻ്റ് സോഷ്യൽ വർക്ക് ഡോ. സിസ്റ്റർ ബിൻസി അറക്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ കോർഡിനേറ്റർ ജിജി തോമസ്, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, എച്ച് ഡി എഫ് സി സീനിയർ മാനേജർ ശ്രീമോഹൻ, 1റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസർ സജോ ജോയി എന്നിവർ ആശംസകളർപ്പിച്ച്‌ പ്രസംഗിച്ചു

രാവിലെ 9:30 നു നടന്ന ജില്ലാതല ബോധവത്കരണ റാലിയിൽ ബി വി എം കോളേജ്, മരിയൻ കോളേജ്, എൽ എൽ എം, മാർസ്ലീവാ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. റാലി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ പ്രിയ ഫ്‌ളാഗ് ഓഫ് ചെയ്തു.  
 ബി വി എം കോളജിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ 50 ലധികം റെഡ് റിബൺ ക്ലബ്ബ് വോളന്റീർമാർ രക്തം ദാനം ചെയ്തു. ക്യാമ്പ് പാലാ ഡി.വൈ.എസ്.പി. എ ജെ തോമസ് ഉദ്ഘാടനം ചെയ്തു. കിസ്കോ - മരിയൻ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സർക്കാർ ആശുപത്രികളുടെയും, കോളേജുകളിലെ റെഡ് റിബ്ബൺ ക്ലബ്ബുകളുടെയും, രക്ത ദാന ഫോറങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
സംഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, ബി വി എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം, റെഡ് റിബൺ ക്ലബ്ബ്, എച്ച് ഡി എഫ് സി ബാങ്ക്, പാലാ ബ്ലഡ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലാതല പരിപാടികൾ നടത്തിയത്



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments