Latest News
Loading...

കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവം

ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവ ഭാഗമായി നടത്തുന്ന വിദ്യാഗോപാല മന്ത്രാർച്ചനയും താലസദ്യയും ശ്രദ്ധേയമാകുന്നു. ഡിസംബർ 26 27 തീയതികളിലാണ് പ്രധാന ഉത്സവമെന്ന് കാവിൻപുറം ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറി യിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടായി പനച്ചിക്കാട് ശ്രീ സരസ്വതിക്ഷേത്രം മുഖ്യ ആചാര്യൻ കിഴപ്പുറത്ത് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിദ്യാഗോപാല മന്ത്രാർച്ചന നടത്തി വരുന്നത്. ഈ കാലയളവിൽ 5000-ത്തില്പരം കുട്ടികൾ വിദ്യാഗോപാല മന്ത്രാർച്ചനയിൽ പങ്കെടുത്തിട്ടുണ്ട്. വിദ്യാഗോപാല മന്ത്രാർച്ചനയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പനച്ചിക്കാട് ശ്രീ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജ നടത്തിയ സാരസ്വതഘൃതം സൗജന്യമായി വിതരണം ചെയ്യും. അന്ന് കുട്ടികളെ എഴുത്തിനിരുത്താ നുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കാവിൻപുറം താലപ്പൊലി ഘോഷയാത്രയ്ക്ക് ശേഷം നടത്തുന്ന താല സദ്യയും ഭക്തർക്കും പ്രത്യേകതയാണ്. താലമെടുപ്പ് ഉത്സവത്തിനെത്തുന്ന മുഴുവൻ ഭക്തർക്കും ഉമാ മഹേശ്വരന്മാരുടെ പ്രസാദമായാണ് താലസദ്യ വിളമ്പുന്നത്. താലസദ്യാ ഊട്ടുപുരയിൽ ഉമാമഹേശ്വരൻമാരുടെ സാന്നിദ്ധ്യമുണ്ടെന്നുമാണ് ഭക്തജന വിശ്വാസം,

27 ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും തുടർന്ന് നവഗ്രഹ ഹോമവുമുണ്ട്. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.  

8.30 m കലവറ നിറയ്ക്കൽ, പൂജാകർമ്മങ്ങൾക്കും പ്രസാദമൂട്ടിനും ആവശ്യമായ പൂക്കൾ, എണ്ണ, കർപ്പൂരം, നാളികേരം, പച്ചക്കറികൾ, അരി തുടങ്ങിയവ ഭക്തജനങ്ങൾ സമർപ്പിക്കും. 9.30 ന് വിദ്യാഗോപാല മന്ത്രാർച്ചന. 11 ന് പാലാ കെ.ആർ. മണി അവതരിപ്പിക്കുന്ന ഗരുഡഗർവ്വഭംഗം ഓട്ടൻതുള്ളൽ അരങ്ങേറും. 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് നടക്കുന്ന തിരുവാതിരകളി വഴിപാട് ഗവ. ചീഫ് വിപ്പ് പ്രൊഫ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നായി 25 ടീമുകളാണ് തിരുവാതിരകളി വഴിപാട് മത്സരത്തിൽ പങ്കെടുക്കുന്നത്. 6.30 ന് വിശേഷാൽ ദീപാരാധന,

28 നാണ് പ്രസിദ്ധമായ കാവിൻപുറം താലപ്പൊലി ഘോഷയാത്ര. രാവിലെ 7 ന് ഉദയാസ്തമനപൂജ ആരംഭിക്കും.8 മുതൽ പുരാണ പാരായണം, 12.30 മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും കാവിൻപുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. കാണിക്കമണ്ഡപം ജംഗ്ഷനിൽ ആയാംകുടി തങ്കപ്പമാരാരുടെ നേതൃത്വത്തിൽ താലപ്പൊലി എതിരേല്പ് പഞ്ചാവാദ്യവും അരങ്ങേറും. ഇരുദിക്കുകളിൽ നിന്നുമുള്ള ഘോഷയാത്ര കാണിക്കമണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. വെടിക്കെട്ട് 8.30 ന് . താലസദ്യ. 8.45 ന് . പത്തനംതിട്ട സാരംഗിന്റെ ഗാനമേള 9.30 ന് എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, പി.എസ്. ശശിധരൻ, ജയചന്ദ്രൻ വരകപ്പള്ളിൽ, ആർ. സുനിൽ കുമാർ തുമ്പയിൽ എന്നിവർ പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക