ഈരാറ്റുപേട്ടയിൽ മദ്യപിച്ചു വാഹനമോടിച്ച ആളുടെ വാഹനമിടിച്ച് നാലുപേർക്ക് പരിക്ക്. ഈരാറ്റുപേട്ട ടൗണിൽ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. നടക്കൽ സ്വദേശി യാസീൻ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ഓടിച്ചിരുന്ന ടവേര ഓട്ടോറിക്ഷയിൽ അടക്കം അഞ്ചു വാഹനങ്ങളിലാണ് ഇടിച്ചത്.
.വാഹനം ഇടിച്ച് കാലൊടിഞ്ഞ ഒരാളെ പാല ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ്.
അപകടത്തെ തുടർന്ന് പ്രദേശത്ത് കൂടിയ നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പോലീസ് എത്തിയാണ് സംഘർഷാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കിയത്. ഇയാൾ ഓടിച്ചിരുന്ന ടവേര വാഹനം അടിച്ചു തകർത്തതായും വിവരമുണ്ട്. മദ്യപിച്ച് വാഹനമോടിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മെഡിക്കൽ പരിശോധന നടത്തി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക