Latest News
Loading...

അപകടത്തിൽ 4 പേര്‍ക്ക് പരിക്ക്

പാലാ പൊന്‍കുന്നം റോഡില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ട് 4 പേര്‍ക്ക് പരിക്ക്. എലിക്കുളത്തിന് സമീപം മഞ്ചക്കുഴിയിലാണ് കാറും ടാങ്കര്‍ ലോറിയുമായി ഇടിച്ചത്. അപകടത്തില്‍ കോതമംഗലം സ്വദേശികളായ ശശി, ഷിജു, ബിജു, 7 വയസുകാരന്‍ അഭിനനവ് എന്നിവര്‍ക്ക് പരിക്കേറ്റു. 

.2 പേരുടെ വാരിയെല്ലിന് പൊട്ടലുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം. പരിക്കേറ്റവരെ പാലാ ജനറലാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments