Latest News
Loading...

മലപ്പുറം സെമി ഫൈനലിൽ

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം സെമി ഫൈനലിൽ പ്രവേശിച്ചു. 
 
ആദ്യ മത്സരത്തിൽ ആലപ്പുഴ (1-0) കണ്ണൂരിനെ തോൽപ്പിച്ചു. രണ്ടാമത്തെ കളിയിൽ മലപ്പുറം (7-0) ഇടുക്കിയെ തോൽപ്പിച്ച് ഗ്രൂപ്പ്‌ എയിയിൽ ഒന്നാമതെത്തി.



നാളെ (12/12/2022) രാവിലെ 7 ന് പാലക്കാട്ടും എറണാകുളവും തമ്മിൽ ഏറ്റുമുട്ടും. 8.30 ന് കാസർകോഡും വയനാടും ഉച്ച കഴിഞ്ഞ് 3 ന് പാലക്കാടും കാസർകോഡും 4.30 ന് എറണാകുളവും വയനാടും തമ്മിലുള്ള മത്സരവും നടക്കും.

എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.

പാലാ സ്പോർട്ട്സ് അക്കാദമിയും ജി വി രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻ ഷിപ്പിന് ആതിഥ്യമരുളുന്നത്. ചാമ്പ്യൻഷിപ്പ് 17 ന് സമാപിക്കും.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments