Latest News
Loading...

ആനയെ തളച്ചത് രാത്രി 10 മണിയോടെ

 തോടനാല്‍ മനക്കുന്ന് വടയാര്‍ ക്ഷേത്രത്തിന് സമീപം ഇടഞ്ഞ ആനയെ രാത്രി 10 മണിയോടെ മയക്കു വെടിവെച്ച് തളച്ചു. ആദ്യം കയർ ഉപയോഗിച്ച് ആനയെ ബന്ധിച്ചെങ്കിലും രാത്രി 8 മണിയോടെ ആന വീണ്ടും ഇടഞ്ഞു. കെട്ട് പൊട്ടിക്കുകയും ചെയ്തതോടെയാണ് മയക്കു വെടി വയ്ക്കാൻ തീരുമാനിച്ചത്. രാത്രി 10 മണിയോടെ മൈക്കു വെടി വെച്ച് ആനയെ തളച്ചു.

തടി പിടിക്കാനെത്തിയ കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ശിവ എന്ന ആനയാണ് ഇടഞ്ഞത്. വൈകിട്ട് 4 മണിയോടെ ഇടഞ്ഞ ആന പ്രദേശവാസിയുടെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചു. പാലായില്‍ നിന്നും പോലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളപ്പുര സ്വദേശിയായ അമല്‍ എന്ന പാപ്പാന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments