Latest News
Loading...

വണ്‍ തൗസന്‍ഡ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ ഡിസംബര്‍ 10ന് പാലായില്‍

വണ്‍ തൗസന്‍ഡ് ട്രിങ്കറ്റ്‌സ് എക്‌സിബിഷന്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 10 നു നടക്കും. വനിതാ സംരഭകരുടെ കൂട്ടായ്മയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ന്യായമായ വിലയിലും തനതായ ശൈലിയിലും ഡ്രസ്സ് മെറ്റീരിയല്‍സ്, ഫുഡ് പ്രോഡക്ടസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 



.ഡിസംബര്‍ 10ന് പാലാ ടൗണ്‍ഹാളില്‍ എക്‌സിബിഷന്‍ ഉദ്ഘാടനം സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ നിര്‍വഹിക്കും. രാവിലെ 830 മുതല്‍ രാത്രി 8:30 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. പ്രശസ്തമായ ഡയമണ്ട് പ്ലാറ്റിനം ജ്വല്ലറി ആയ സൈന്‍കാര്‍ട്‌സ് ആണ് എക്‌സിബിഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 2500 മുതലുള്ള ഡയമണ്ട് പ്ലാറ്റിനം ആഭരണങ്ങളും മേളയില്‍ ലഭ്യമാകുമെന്ന് സംരംഭക ധന്യാ സുജിത് അറിയിച്ചു.


 കേരളം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വീട്ടമ്മമാരാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. പാലായ്ക്ക് പറ്റുന്ന രീതിയിലുള്ള തുണിത്തരങ്ങള്‍ കഴിഞ്ഞ ഏഴുമാസമായി തയ്യാറാക്കിയാണ് ഇവര്‍ എക്‌സിബിഷന് എത്തുന്നത്. മേളയില്‍ പാലാ മരിയ സദനത്തിന്റെ ത്തിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് പുല്‍ക്കൂടുകളാണ് മരിയസദനം തയാറാക്കുന്നത്.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments