Latest News
Loading...

മാലിന്യ സംസ്കരണത്തിൽ സ്മാർട്ടായി ഈരാറ്റുപേട്ട നഗരസഭ.

"ക്ലീൻ ഹോം ക്ലീൻ സിറ്റി" എന്ന സമഗ്ര മാലിന്യ പരിപാലന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ സംസ്ക്കരണങ്ങൾ പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ആകും. സംസ്ഥാന സർക്കാർ, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കെൽട്രോൺ, തുടങ്ങിയവരുടെ സഹായത്തോടെ ഈരാറ്റുപേട്ട നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ സർവ്വേ പ്രവർത്തനങ്ങൾ ജില്ലയിൽ ആദ്യമായി ഈരാറ്റുപേട്ട നഗരസഭയിൽ പൂർത്തിയായി. നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതി പൂർത്തീകരണ 
 ഉദ്ഘാടനം നിർവഹിച്ചു.

 


നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
നഗരസഭ മുതൽ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണ മൊബൈൽ ആപ്ലിക്കേഷൻ ആയ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിസ്റ്ററിംഗ് സിസ്റ്റം വഴി മാലിന്യ സംസ്കരണരീതികൾ നിരീക്ഷിക്കാൻ കഴിയും.
ഈ പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കോട്ടയം ജില്ലയിലെ ആദ്യ നഗരസഭയായി ഈരാറ്റുപേട്ട മാറും.ഇനിമുതൽ ഹരിത കർമ്മ സേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകും.
പദ്ധതിയുടെ ഭാഗമായ സർവ്വേ , ക്യു ആർ കോഡ് പതിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സെൻറ് ജോർജ് കോളേജ്, എം ഇ എസ് കോളേജ് എന്നിവയിലെ എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് നടത്തിയത്. ഹരിത കർമ സേന അംഗങ്ങളെ വേദിയിൽ ആദരിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡോ സഹല ഫിർദൗസ് റിയാ സ് പ്ലാമൂട്ടിൽ കൗൺസിലർമാരായ പി.എം.അബ്ദുൽ ഖാദർ, എസ്.കെ. നൗഫൽ , സെക്രട്ടറി സുമയ്യ ബീവി,ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി ഐ, ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ ബേവിൻ ജോൺ വർഗീസ്,ശുചിത്വമിഷൻ അസിസ്റ്റൻറ് ജില്ലാ കോഡിനേറ്റർ ജയകൃഷ്ണൻ, കെൽട്രോൺ ജില്ലാ കോഡിനേറ്റർ ബിപിൻ സാബു, മുൻസിപ്പൽ കോഡിനേറ്റർ നിജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നൗഷാദ് സോണി ജെറാൾഡ് എന്നിവർ സംസാരിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments