Latest News
Loading...

വിദൂര കാഴ്ചക്കായുള്ള വാച്ച് ടവർ അപകട ഭീഷണിയാകുന്നു

തീക്കോയി: വാഗമൺ കാരികാട് ടോപ്പിൽ വിനോദ സഞ്ചാരികൾക്ക് വിദൂര കാഴ്ചക്കായുള്ള വാച്ച് ടവർ അപകട ഭീഷണിയാകുന്നു. നിർമാണം പൂർത്തിയാകാത്തതും സംരക്ഷണഭിത്തിയില്ലാത്തതുമായ ടവറിൽ ചിത്രമെടുക്കുവാൻ സഞ്ചാരികൾ കയറുന്നതാണ് അകടസാധ്യത വർദ്ധിപ്പിക്കുന്നത്. ടവറിന് മുകളിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ തല ഉയർത്തി നിൽക്കുന്ന കടുവയുടെ ശിൽപത്തോട് ചേർന്ന് നിന്ന് സെൽഫി എടുക്കുന്നവരുമുണ്ട്. സംരക്ഷണവേലി ഇല്ലാത്ത ഇവിടെയും അപകട സാധ്യത ഏറെയാണ്. നേരത്തെ പരാതികൾ ഉയർന്നപ്പോൾ താൽക്കാലികമായി സംരക്ഷണ വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് നശിച്ചു. വാച്ച് ടവറിന്റെ പിൻവശത്ത് 300 അടിയോളം താഴ്ചയുണ്ട്.  




40 ലക്ഷം രൂപ മുടക്കിയാണ് ടവർ നിർമാണം ആരംഭിച്ചത്.  ഒന്നാം ഘട്ടമായി അനുവദിച്ച 40 ലക്ഷം രൂപയ്ക്ക് കെട്ടിടത്തിന്റെ സ്‌ട്രെക്ച്ചർ പൂർത്തീകരിച്ചിട്ടുണ്ട്.

മൂന്ന് നിലകളിലായി പണിയുന്ന ടവറിന്റെ ആദ്യ രണ്ട് നിലകളും വ്യാപാര സ്ഥാപനങ്ങളാണ്. മൂന്നാം നിലയിലാണ് വാച്ച് ടവർ. ഒരേ സമയം 30 പേർക്ക് ഇവിടെ നിന്ന് കാഴ്ചകൾ കാണാം. തെളിഞ്ഞ കാലാവസ്ഥയിൽ കിലോമീറ്ററുകൾ ഇവിടെ നിന്നാൽ കാണാൻ സാധിക്കും. ടവറിന്റെ നിർമ്മാണം പൂർത്തിയാക്കി സംരക്ഷണവേലികളും സ്ഥാപിച്ചാൽ വാച്ച് ടവർ ഏറെ ഉപകാരപ്രദമാവും അപകട ഭീക്ഷണി ഒഴിവാകുകയും ചെയ്യുമെന്നാണ് വിനോദ സഞ്ചാരികളുടെ അഭിപ്രായം .

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments