Latest News
Loading...

.ഇടുക്കി അണക്കെട്ട് ജനുവരി 31 വരെ സന്ദര്‍ശിക്കാം

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി നാളെ  മുതല്‍ തുറന്നു കൊടുക്കുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്   ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. 


.രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.  ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ്  അണക്കെട്ടിലേക്ക് പ്രവേശനം. 

ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments