Latest News
Loading...

വിസാ തട്ടിപ്പ്. അഞ്ചാം പ്രതി പിടിയിൽ

 ഇസ്രായേലിന് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ അഞ്ചാം പ്രതിയെ പൊലീസ് പിടികൂടി. തലശേരി സ്വദേശി അംനാസ് ആണ് കുറവിലങ്ങാട് പൊലീസിൻ്റെ പിടിയിലായത്. രാമപുരം സ്വദേശികളായ സുനിൽ സ്റ്റീഫൻ, സിനി എന്നിവരുടെ പരാതിയെ തുടർനാണ് അറസ്റ്റ്. ഇസ്രായേലിന് വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്നായി അറുപത് ലക്ഷത്തോളം രൂപാ തട്ടിയെടുത്ത സംഘാംഗമാണ് ജോൺ എന്നറിയപെടുന്ന അംനാസ്. 

കേസിലെ അഞ്ചാം പ്രതിയാണിയാൾ. വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ്. കേസിൽ പ്രതി ചേർക്കപെട്ട വിദ്യാ ഇമ്മാനുവൽ, മുഹമ്മദ് ഒനാസിസ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. രാമപുരം സ്വദേശികളായ സുനിൽ സ്റ്റീഫൻ, സിനി എന്നിവരാണ് കുറവിലങ്ങാട് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments