Latest News
Loading...

ബാങ്ക് പ്രതിസന്ധിക്ക് പിന്നിൽ UDF ഭരണസമിതി

തീക്കോയി സർവീസ് സഹകരണ ബാങ്കിൻറെ നിലവിലെ പ്രതിസന്ധിക്ക് കാരണക്കാർ യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയാണെന്ന് കേരള കോൺഗ്രസ് (എം ) തീക്കോയി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ കഴിവില്ലായ്മയും വിശ്വാസ്യതക്കുറവുമാണ് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നതിന് ഇടയാക്കിയത്. ഇത് ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അധികാരത്തിൽ എത്തിയതിനു ശേഷം ഒരു രൂപയുടെ പോലും പുതിയ നിക്ഷേപം കൊണ്ടുവരാൻ ഇപ്പോഴത്തെ UDF ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. 

ബാങ്കിൻറെ താൽപര്യത്തേക്കാളേറേ രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് ഇപ്പോഴത്തെ ഭരണസമിതി മുൻതൂക്കം കൊടുക്കുന്നത്. അതിനുദാഹരണമാണ് സാമ്പത്തിക ബുദ്ധിമുട്ടിലായ ബാങ്കിൽ പാർട്ടിക്കാർക്ക് വേണ്ടി പുതിയ നിയമനങ്ങൾ നടത്തുവാൻ ഭരണസമിതി ശ്രമിച്ചത്. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിവില്ലെങ്കിൽ ഭരണസമിതി രാജിവക്കുകയാണ് വേണ്ടതെന്ന് കേരള കോൺഗ്രസ് (എം)തീക്കോയി മണ്ഡലം കമ്മിറ്റി
അഭിപ്രായപ്പെട്ടു. 

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് പി എസ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ച യോഗം ജില്ലാ പ്രസിഡൻറ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി കുഴിഞ്ഞാലിൽ ,ബാബു വർക്കി മേക്കാട്ട്, ജോസ് കാനാട്ട് ,ജോസുകുട്ടി കല്ലൂർ, നോബി ഡൊമിനിക് കടങ്കാവിൽ , സി വി ജോസഫ് ചങ്ങഴശ്ശേരി എന്നിവർ പ്രസംഗിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments