Latest News
Loading...

അധ്യാപക ശില്പശാല ശ്രദ്ധേയമായി

 വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ തിരുവല്ല റ്റൈറ്റസ് II കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടത്തിയ അധ്യാപക ശില്‌പശാല ശ്രദ്ധേയമായി. അധ്യാപനത്തിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളികളും അവ എങ്ങനെ തരണം ചെയ്യാമെന്നും ശില്പശാലയിൽ ചർച്ച ചെയ്തു. ടീച്ചിംഗ് എയ്ഡുകളുടെ സഹായത്തോടെ പ്രശ്നാവതരണത്തിലൂടെയും കളികളിലൂടെയും പഠനഭാഗങ്ങൾ ലളിതവും ആകർഷകവുമായി അവതരിപ്പിച്ചപ്പോൾ പഠനം ഇത്ര മധുരിക്കുമോ എന്ന് അധ്യാപക വിദ്യാർത്ഥികൾ.  
ഇതോടനുബന്ധിച്ച് വിവിധ പഠനോപകരണങ്ങളുടെ പ്രദർശനവും നടന്നു. അധ്യാപക വിദ്യാർത്ഥികൾ പഠനസാമഗ്രികൾ നിർമ്മിക്കുകയും അവയെക്കുറിച്ച് ക്ലാസിൽ വിശദീകരിക്കുകയും ചെയ്തു. അദ്ധ്യാപക ശില്പശാല കോളേജ് പ്രിൻസിപ്പാൾ അനിത മത്തായി ഉദ്ഘാടനം ചെയ്തു. കോഴ്സ് കോഡിനേറ്റർ സുനിത, പ്രമോദ് തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.


വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകരായ മനു കെ ജോസ്, അലൻ മാനുവൽ അലോഷ്യസ്, ജോസഫ് കെ വി, മനു ജെയിംസ് എന്നീ അധ്യാപകരടങ്ങിയ ടീമാണ് ശില്പശാലക്ക് നേതൃത്വം നൽകിയത്.
പഠനോപകരണനിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ അലൻ മാനുവൽ അലോഷ്യസും പഠനസാമഗ്രികളുടെ ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു വിഷയത്തിൽ ജോസഫ് കെ വിയും ഇന്നത്തെ കാലഘട്ടത്തിൽ പഴയ പഠനരീതികൾ പ്രസക്തമോ? എന്ന വിഷയത്തിൽ മനു കെ ജോസും ഇംപ്രൂവൈസ്ഡ് എയ്ഡ്സ് എങ്ങനെ ഉണ്ടാക്കാം എന്നതിൽ മനു ജെയിംസും ക്ലാസ്സ് എടുത്തു. 
കുട്ടികൾക്ക് ആവശ്യമായി വേണ്ട വിവിധ പഠനോപകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിലയിരുത്തുകയും ചെയ്തു. ലളിതവും ആകർഷകവും പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതുമായ രീതിയിലുള്ള പഠനോപകരണങ്ങൾ അധ്യാപകവിദ്യാർത്ഥികൾ നിർമ്മിച്ച് ശില്പശാലയിൽ പ്രദർശിപ്പിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments