Latest News
Loading...

ഗവേഷണകേന്ദ്രമായി പാലാ സെൻ്റ്. തോമസ് കോളജ് ഓഫ് ടീച്ചർ

പാലാ സെൻ്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ, മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകാരമുള്ള ഗവേഷണകേന്ദ്രമാക്കി ഉയർത്തി. അനേകം അധ്യാപകരെയും വിദ്യാർത്ഥികളെയും ഗവേഷണത്തിന് പ്രാപ്തമക്കുവാൻ സന്നദ്ധമായ പുതിയ ഒരു തുടക്കത്തിൽ ഉജ്ജ്വലമായ ആരംഭത്തിന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ൻ്റെ അധ്യക്ഷതയിൽ തുടക്കം കുറിച്ചു. യോഗത്തിൽ മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. 

പുതിയ ഒരു വിദ്യാഭ്യാസ സംസ്കാരം സൃഷ്ടിക്കുവാൻ അധ്യാപകർ പ്രപ്തരാക്കണമെന്ന സന്ദേശം അദ്ദേഹത്തിൻ്റ വാക്കുകൾക്ക് സ്വീകാര്യതയേകി.കോളജിലെ എട്ട് അധ്യാപകരുടെ ഗവേഷണ ഗ്രന്ഥങ്ങൾ പ്രസ്തുത ചടങ്ങിൽ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവും, പ്രൊഫ. സാബു തോമസ് സാറും ചേർന്ന് പ്രകാശനം ചെയ്തു.


 സെൻ്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വിവിധ സ്കൂളുകളിലെ, പ്രഥമ അധ്യാപകരും കോളജ്കളിലെ പ്രിൻസിപ്പൽ മാരും, സെൻ്റ്. തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യു കേഷനിലെ മുൻ പ്രിൻസിപ്പൽ മാരും അഭ്യുദയകാംക്ഷികളൂം, വിദ്യാർത്ഥികളും സാമൂഹിക അക്കാദമിക മേഖകളിലെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. കോളജ് പ്രിൻസപ്പൽ ഡോ. സി. ബീനാമ്മ മാത്യൂ സ്വാഗതവും വൈസ് പ്രിൻസപ്പൽ ഡോ. ടി സി തങ്കച്ചൻ കൃതജ്ഞതയും അർപ്പിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments