Latest News
Loading...

സ്‌നേഹദീപം മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക . ഡീന്‍ കുര്യാക്കോസ് എം.പി.

പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. അഭിപ്രായപ്പെട്ടു. അര്‍ഹരായ ഭവനരഹിതര്‍ക്ക് കൂട്ടായ്മയിലൂടെ ഭവനം നിര്‍മ്മിച്ച് നല്‍കുന്നത് അനുകരണീയമായ മാതൃകയാണ്. സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള പതിനൊന്നാം സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുകയായിരുന്ന ഡീന്‍ കുര്യാക്കോസ് എം.പി. 

പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ സ്‌നേഹവീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. പാലാ രൂപതയുടെ ഹോം പ്രോജക്ടിനോട് ചേര്‍ത്ത് വയ്ക്കാവുന്ന ഒരു മാതൃകാ പ്രവര്‍ത്തനമാണ് സ്‌നേഹദീപം പദ്ധതിയുടേതെന്ന് മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ അഭിപ്രായപ്പെട്ടു. മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതി പ്രകാരം നിര്‍മ്മിച്ച മൂന്നാം സ്‌നേഹവീടാണിത്. സ്‌നേഹ ദീപം പദ്ധതിയില്‍ 150 സുമനസ്സുകളാണ് നിലവില്‍ മുത്തോലി പഞ്ചായത്തില്‍ പങ്കാളികളായിട്ടുള്ളത്. മുത്തോലി പഞ്ചായത്തിലെ നാലാം സ്‌നേഹവീടിന്റെ നിര്‍മ്മാണം തെക്കുംമുറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്. എം.പി.യും, ബ്രില്യന്റ് സ്റ്റഡിസെന്റര്‍ സ്റ്റീഫന്‍ ജോസഫും സ്‌നേഹ ദീപം പദ്ധതിയിലേയ്ക്ക് 4 ലക്ഷം രൂപാ വീതം സംഭാവന നല്‍കുകയുണ്ടായി. ഒരു വര്‍ഷംകൊണ്ട് മുത്തോലി പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയിലൂടെ 12 സ്‌നേഹവീടുകള്‍ തീര്‍ക്കുകയാണ് ലക്ഷ്യം. 

യോഗത്തില്‍ വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്.എം.പി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, മുത്തോലി സ്‌നേഹദീപം പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ ഫിലോമിന ഫിലിപ്പ്, ആര്യ സബിന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുത്തൂര്‍ പരമേശ്വരന്‍നായര്‍, ഹരിദാസ് അടമത്ര, റെജി തലക്കുളം, സ്‌നേഹ ദീപം ഭാരവാഹികളായ കെ.സി. മാത്യു കേളപ്പനാല്‍, ജേക്കബ് മടത്തില്‍, സജി ഓലിക്കര, കുര്യാക്കോസ് മണിക്കൊമ്പില്‍, ഷൈബു തോപ്പില്‍, അലക്‌സ് മേനാംപറമ്പില്‍, തോമസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments