Latest News
Loading...

അക്കൗണ്ടിംഗ് രംഗത്ത് രാജ്യത്ത് വലിയ സാധ്യകൾ - തോമസ് ചാഴികാടൻ എംപി

അരുവിത്തുറ: അക്കൗണ്ടിംഗ് രംഗത്ത് വലിയ സാധ്യകൾ രാജ്യത്തുണ്ടാകുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗം വളരുകയാണ് താമസിയാതെ രാജ്യം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുമെന്നും അക്കൗണ്ടിംഗ് രംഗത്ത് മികവു തെളിയിക്കുന്ന എല്ലാവർക്കും വിദേശത്തേക്കാൾ മികച്ച ജോലി ഇവിടെ നൽകാൻ കഴിയുമെന്നും അദ്ധേഹം പറഞ്ഞു. ഇൻസ്റ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐ.സി എ ഐ ) അംഗികാരത്തോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ആരംഭിച്ച അംഗീകൃത ഓറൽ കോച്ചിംഗ് സെന്ററിന്റെ ക്യാറ്റ് കോഴ്സ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. 

കോളേജ് മാനേജർ വെരി.റവ.ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ.ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , സാബത്തിക വിദഗ്ദൻ ബിനോയി വർഗ്ഗീസ് സി എം എ, അദ്ധ്യാപകരായ സെബിൻ മാത്യു മിഥുൻ ജോൺ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ തിയറി ക്ലാസുകളും ഒപ്പം ടാലി, സാപ്പ്, ഇംഗ്ലീഷ് ഫോർ എംപ്ലോയബിലിറ്റി ,ടാക്സ് ഇ-ഫയലിംഗ് എന്നീ മേഖലകളിൽ പ്രാക്ടിക്കൽ & ഓൺ ദ ജോബ് ട്രെയിനിങ്ങും നൽകും .
 

.അരുവിത്തുറ കോളേജിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായിട്ടാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും മാനേജ്മെൻറ് അക്കൗണ്ടിംഗ് രംഗത്ത് മികച്ച ജോലി നേടുവാൻ വിദ്യാർഥികളെ പര്യാപ്തമാക്കുക എന്നതാണ് ഈ സെന്ററിലൂടെ കോളേജ് ലക്ഷ്യം വയ്ക്കുന്നത്.
ക്യാറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഐ.സി.എ.ഐ യുടെ കോസ്റ്റ് & മാനേജ്മെൻറ് അക്കൗണ്ടിംഗ് (സി.എം എ) കോഴ്സിനുള്ള പരിശീലന സൗകര്യവും ഭാവിയിൽ കോളേജ് ഒരുക്കും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക