Latest News
Loading...

കേരള പിറവി ദിനം : സാംസ്കാരിക ഘോഷയാത്ര നടത്തി

ഈരാറ്റുപേട്ട: കേരള പിറവി  ദിനാചരണത്തിന്റ ഭാഗമായി നമ്മുടെ കേരളം, നമ്മുടെ മലയാളം എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേത്യതത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി. എം.ഇ.എസ്. ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര ചേന്നാട് കവല - സെൻട്രൽ ജംഗ്ഷൻ വഴി മുട്ടം കവലയിൽ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ കേരള പിറവി സന്ദേശം നൽകി. 


.ജില്ലാ വൈസ് പ്രസിഡന്റ യു. നവാസ്, സംസാരിച്ചു. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അയ്യുബ് ഖാൻ കാസിം സ്വഗതവും, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുബൈർ വെള്ളാപള്ളിൽ നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി അഡ്വ: റിയാസ് ഇടക്കുന്നം, ഖജാൻജി കെ.ഇ. റഷിദ്, വൈസ് പ്രസിഡന്റ് ജോർജ് മുണ്ടക്കയം, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫിർ കുരുവനാൽ, നഗരസഭാ കൗൺസിലർമാരായ നസീറ സുബൈർ, ഫാത്തിമ ഷാഹുൽ നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ , തീക്കോയി ഗ്രാമപഞ്ചായത്ത് അംഗം നജ്മ പരി കൊച്ച്, പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പറൻമാരായ , കെ.യു. അലിയാർ, സുമിന അലിയാർ, എന്നിവർ ഘോഷയാത്രയ്ക് നേത്യതം നൽകി



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments