Latest News
Loading...

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട് ഹോട്ടലുടമയും കുടുംബവും

പാലാ റിവർവ്യൂ റോഡ് എക്സ്റ്റൻഷൻ നിർമാണത്തിൽ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ് എട്ടംഗം കുടുംബം. റിവർവ്യൂ റോഡരികിൽ അരനൂറ്റണ്ടായി ഹോട്ടലുമായി കഴിയു ന്ന പ്രകാശിനാണ് കെട്ടിടം പൊളിച്ചുനീക്കണമെന്ന കത്ത് ലഭിച്ചത്. എന്നാൽ നഷ്ടപരിഹാരത്തെ കുറിച്ച് യാ തൊരു പരാമർശവുമില്ലാതെയാണ് ഈ കത്ത് ലഭിച്ചത്.

റിവർ റോഡ് നീട്ടുന്ന ജോലികൾ അന്തിമഘട്ടത്തിലെത്തി നിൽക്കവെയാണ് പൊതുമരാമത്ത് വകുപ്പ് ഓ ഫീസിൽ നിന്നും പ്രകാശിന് കത്ത് ലഭിച്ചത്. റോഡുമായി സന്ധിക്കുന്ന ഭാഗത്ത് ഹോട്ടലിന്റെ പിൻഭാഗം പൊ ളിക്കണമെന്നാണ് കത്തിലുള്ളത്. ഹോട്ടൽ പൊളിച്ചുനീക്കിയ ശേഷം പിന്നീട് നഷ്ടപരിഹാരം നല്കാമെന്നാ ണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് യോജിക്കാനാവില്ലെന്നും കിടപ്പാടവും ഉപജീവനമാർഗവും സംരക്ഷിക്കണ മെന്നും പ്രകാശ് ആവശ്യപ്പെട്ടു.


.ഒരു കിലോമീറ്ററോളം ദൂരം വരുന്ന പാലം സമാനമായ റോഡിനായി വസ്തു ഏറ്റെടുത്ത് പണി തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞു. റോഡിന്റെ അലൈൻമെന്റിൽ ഹോട്ടലിരിക്കുന്ന സ്ഥലമില്ല. നിർമാണത്തിലെ പിഴവ് മൂലമാ ണ് തന്റെ സ്ഥലം നഷ്ടപ്പെടാൻ കാരണമെന്ന് പ്രകാശ് പറയുന്നു. പേരിലുള്ളതും കരമടയ്ക്കുന്നതുമായ സ്ഥ ലത്തിന്റെ ഒന്നര സെന്റിലധികം ഇപ്പോൾ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണെന്നും ഹോട്ടൽ പൂട്ടുന്ന സ്ഥിയിലാ ണെന്നും പ്രകാശ് പറഞ്ഞു. ഇതിനെതിരെ അധികൃതർക്ക് പരാതി നല്കി അനുകൂലമായ നടപടിയുണ്ടാകുമെന്ന വിശ്വാസത്തിൽ കഴിയുകയാണ് പ്രകാശും കുടുംബവും .



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments