Latest News
Loading...

പോളി ഹൗസ് ഫാമിംഗ് ഉൽഘാടനം ചെയ്തു

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ സന്നദ്ധ പരിസ്ഥിതി കൂട്ടായ്മയായ സാഫ് കൃഷി വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പോളി ഹൗസിന്റെ ഉൽഘാടനം പച്ചക്കറിത്തൈ നട്ടു കൊണ്ട് നഗരസഭാദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. 

കേരള സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 2022 - 2023 പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊജക്ടധിഷ്ഠിത പച്ചക്കറി കൃഷി വികസനത്തിനുള്ളതാണ് ഈ പദ്ധതി. തക്കാളി, വഴുതന, മുളക്, പയർ, കാബേജ് തുടങ്ങിയ പച്ചക്കറി തൈകളാണ് നട്ടുപിടിപ്പിച്ചത്. മാനേജർ എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ക്യഷി ഡപ്യൂട്ടി ഡയറക്ടർ അനിത, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ , ക്യഷി ഓഫീസർ രമ്യ .ആർ, പി.ടി.എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പാൾ ഫൗസിയാ ബീവി ഹെഡ്മിസ്ട്രസ് ലീനാ എം.പി, മുഹമ്മദ് ലൈസൽ, ഫാത്തിമ, റഹീം എന്നിവർ സംസാരിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments