Latest News
Loading...

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും 2023 ജനുവരി 5 മുതൽ സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗത സംഘം ഓഫീസ്  ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പുസ്തകോത്സവം ,കാർഷിക- പുഷ്പമേളകൾ - സാംസ്ക്കാരിക സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങൾ ,കലാപരിപാടികൾ ,ഗവ.സ്റ്റാളുകൾ ഉൾപ്പെടെയുള്ള വിവിധ വിപണന സ്റ്റാളുകൾ ,വിദ്യാർത്ഥികൾക്കുള്ള പഠന സ്റ്റാളുകൾ ,ഭക്ഷ്യമേളകൾ ,കുട്ടികൾക്കായുള്ള വിനോദങ്ങൾ തുടങ്ങി 11 ദിവസം നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതികളാണ് നഗരോത്സവത്തിലൂടെ നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. 

മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ ,ചലച്ചിത്ര സാമൂഹിക സാംസ്ക്കാരിക നായകന്മാർ ഉൾപ്പെടെ വിവിധ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളിലും പങ്കെടുക്കും .എല്ലാ ദിവസങ്ങളിലും വൈകീട്ട് കല- സാഹിത്യ - സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കും .യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ , A.M.A. ഖാദർ ,വി.എം സിറാജ് ,റിയാസ് പ്ലാമൂട്ടിൽ ,അൻസർ പുള്ളോലിൽ ,സുനിത ഇസ്മായിൽ ,നാസർ വെള്ളൂ പറമ്പിൽ ,ഫസിൽ റഷീദ് ,സുനിൽ കുമാർ ,സജീർ ഇസ്മായിൽ ,കെ .പി സിയാദ് ,ഷൈമ റസാഖ് ,അൻസൽന പരിക്കുട്ടി തുടങ്ങിയവർ ആശംസ അർപ്പിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments