Latest News
Loading...

ഇലഞ്ഞിമരത്തണലിൽ കഥാകൃത്തിനോടൊപ്പം.

ഈരാറ്റുപേട്ട : ഓടക്കുഴൽ അവാർഡ് ജേദാവും കഥകാരനുമായ പി സുരേന്ദ്രൻ മാഷിനെ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കെണ്ടറി സ്കൂൾ "കഥയറിവ് " എന്ന തലക്കെട്ടിൽ ഹൃദ്യമായി സ്വീകരിച്ചു. "ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ "എന്ന പി സുരേന്ദ്രന്റെ നോവലിലെ "അമ്മമ്മ " എന്ന ഭാഗം എട്ടാം ക്ലാസ്സിലെ മലയാളപാഠമാണ്. സ്കൂളിലെ ഇലഞ്ഞിമരത്തണലിൽ ഒത്തു കൂടി എഴുത്തുകാരനെ നേരിട്ടു കണ്ടതിലും സംവദിക്കാൻ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലാണ് കുട്ടികൾ. 

"ഈ കഥയിലെ പോലെ അനാഥരായ അമ്മുമ്മമാരും കുട്ടികളും നമ്മുടെനാട്ടിലും ഉണ്ടാകും, അങ്ങനെയുള്ളവരെ ചേർത്ത് പിടിക്കലാണ് നമ്മുടെ ഓരോരുത്തരുടെയും കടമ "എന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.

"കഥയറിവ് " എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ മാനേജർ പ്രൊഫ എംകെ ഫരീദ്, അദ്ധ്യക്ഷതവഹിച്ചു. ഹെഡ് മിസ്ട്രസ്സ് ലീന എം പി, എം എഫ് അബ്ദുൽ ഖാദർ, മുഹ്സിൻ പഴയം പള്ളിയിൽ അബ്ബാസ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു. മലയാളം അധ്യാപകരായ രാജി.കെ.ജി, ശരീഫ് കെ.എസ്, അൻസാർ അലി, ശ്രീജ ഇവി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments